അഭയകേസ്: വിചാരണ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി

Sr. Abhaya

കൊച്ചി: സിസ്റ്റര്‍ അഭയയുടെ രാസപരിശോധന റിപ്പോര്‍ട്ട് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ വെച്ച് തിരുത്തിയെന്ന കേസില്‍ വിചാരണ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. വിചാരണക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി പിന്‍വലിച്ചു. കേസില്‍ മൂന്ന് സാക്ഷികളെ വിസ്തരിച്ചില്ലെന്ന് ചൂണ്ടികാട്ടി ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തത്.

ദയാവധത്തെ സർക്കാർ എതിർക്കണം കെസിബിസി

kcbc

ദയാവധത്തെ സർക്കാർ എതിർക്കണം കെസിബിസി No ‘mercy’ in killing! Hippocrates, who is known as the father of medicine says in the famous ‘Hippocratic Oath’- “I will give no deadly medicine to any one if asked, nor suggest any such counsel”. It … Continue reading

ജൂബിലി ചടങ്ങുകളിൽ കാതോലിക്കാ ബാവയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് ആൻഡ്‌ സെന്റ്‌ പോൾസ് ഓർത്തഡോൿസ്‌ പള്ളിയുടെ പൂർണ ഉടമസ്ഥതയിലും അവകാശത്തിലുമുള്ള കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് കോളേജിന്റെ ജൂബിലി ചടങ്ങുകളിൽ നിന്ന് കോളേജ് രക്ഷാധികാരി കൂടിയായ പരിശുദ്ധ കാതോലിക്കാ ബാവയെ ഒഴിവാക്കിയ നടപടിയിൽ ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കോലഞ്ചേരി യൂണിറ്റ് ശക്തമായ പ്രതിഷേധം അറിയിച്ചു.

നീതിക്കായി പൊരുതാൻ വിശുദ്ധ വസ്ത്രത്തിന് മീതെ നിയമത്തിന്റെ ഗൗണും

വക്കീലാകാന്‍ റമ്പാന്‍; ബിരുദങ്ങളുടെ തോഴന്‍ രാഷ്ട്രീയക്കാരും അധ്യാപകരും വിവിധ രംഗങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരുമെല്ലാം അഭിഭാഷക ജോലിയിലേക്ക് വരുന്ന സാധാരണമാണ്. അപൂര്‍വമായി പുരോഹിതരും വക്കീല്‍ വേഷമണിയാറുണ്ട്. സമുദായ സേവനത്തിന് സന്ന്യാസ ജീവിതം തെരഞ്ഞെടുത്ത, റമ്പാന്‍ പദവിയിലുള്ള ഒരാള്‍ സന്നതെടുക്കുന്നത് അത്യപൂര്‍വമാണ്. അതിന് കേരളാ ഹൈക്കോടതി സാക്ഷ്യം വഹിച്ചു. ഓര്‍ത്തഡോക്‌സ് സഭയില്‍ റമ്പാന്‍ പദവി അലങ്കരിക്കുന്ന തോമസ് … Continue reading

ആർച്ച്ബിഷപ് ചോദിച്ചു: മദ്യവില്പന വേണോ ഖജനാവ് നിറയാൻ?

യുവജനങ്ങള്‍ സമൂഹത്തിന്റെ ആസ്തി -മന്ത്രി കെ.എം. മാണി ഒല്ലൂര്‍: സമൂഹത്തിന്റെ ഭാവി യുവജനതയാണെന്നും അവരുടെ ക്ഷേമവും വളര്‍ച്ചയും ഭദ്രമാക്കി പുതിയ ലോകത്തിന്റെ ഉപകരണങ്ങളാക്കണമെന്നും സംസ്ഥാന ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ചിയ്യാരത്ത് കെ.സി.വൈ.എം. സംഘടിപ്പിച്ച തൃശ്ശൂര്‍ അതിരൂപതയുടെ യുവജനദിനാഘോഷച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ മാറ്റങ്ങളെ സ്വാംശീകരിച്ച് ഉയര്‍ന്ന ചിന്തകളിലേക്ക് കടന്നുവരണം. പുതിയ മാനസിക … Continue reading

റിയാദ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ കുടുംബസംഗമം

റിയാദ്: സെന്റ് ഗ്രീഗോറയോസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ റിയാദിന്റെ കുടുംബസംഗമം ജൂലൈ 26-ന്  ശനിയാഴ്ച പരുമല സെമിനാരി ചാപ്പലില്‍ നടക്കും. രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് നടക്കുന്ന സംഗമം ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കും. മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, പരുമല സെമിനാരി മാനേജര്‍ ഔഗേന്‍ റമ്പാൻ … Continue reading

ഫാ. ജേക്കബിനെ അനുമോദിച്ചു.

റാന്നി: പിഞ്ചുകുഞ്ഞുള്ള അമ്മയ്ക്ക് ബസില്‍ സീറ്റ് ഉറപ്പാക്കണമെന്ന ഫാ. ജേക്കബ് കല്ലിച്ചേത്ത് നല്‍കിയ പരാതിയിന്മേല്‍ ഉത്തരവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജസ്റിസ് ബഞ്ചമിന്‍ കോശി. ഉത്തരവ് ഗതാഗത സെക്രട്ടറിക്കും കമ്മീഷണര്‍ക്കും കൈമാറി. ‘കൈക്കുഞ്ഞുങ്ങളുളള അമ്മയ്ക്കു ട്രാന്‍സ്പോര്‍ട്ട് ബസില്‍ സീറ്റ് റിസര്‍വ്വ് ചെയ്യണമെന്നുളള””ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍കൈ എടുത്ത ഫാ. ജേക്കബിനെ പെരുനാട് ബഥനി സെന്റ് തോമസ് ഓര്‍ത്തഡോക്സ് … Continue reading

റിനു രാജു വിശ്വനാഥന്‍ ആനന്ദുമായി സഹൃദമല്‍സരത്തിന്

മാന്നാര്‍: അഞ്ച് വട്ടം ലോക ചെസ് ചാംപ്യനായിരുന്ന വിശ്വനാഥന്‍ ആനന്ദുമായി ചതുരംഗകളത്തില്‍ സഹൃദമല്‍സരത്തിനു കിട്ടിയ അവസരത്തിന്റെ ആഹ്ളാദത്തിലാണ് വളഞ്ഞവട്ടം റിനു രാജുവെന്ന ഇരുപത്തിരണ്ടുകാരന്‍. മലങ്കര ഓര്‍ത്തഡോക്സ് സഭ നിരണം വലിയപള്ളി ഇടവകാംഗമാണ്. ആറുമാസം മുമ്പ് ലോക ചെസ് മത്സരം നടന്ന ചെന്നൈ ഹയാത്ത് റീജന്‍സിലെ വേദിയിലാണ് മത്സരം. ലോക ചെസ് മത്സരം നടന്ന അവസരത്തില്‍ ഇന്ത്യയിലെ … Continue reading

Feast of 12 Apostles at Nilackal Orthodox Church, Puthuppally

Nilackal Orthodox Church

കോട്ടയം: പുതുപ്പള്ളി, നിലയ്ക്കൽ പള്ളിയിൽ പന്ത്രണ്ടു ശ്ലീഹന്മാരുടെ പെരുന്നാൾ ഭക്തിപുരസരം ആചരിച്ചു. ജൂലൈ 29 ന് ഇടവക വികാരി റവ.ഫാ.സി.ജോൺ ചിറത്തിലട്ടിന്റെയും സഹവികാരി റവ.ഫാ.ജേക്കബ് വറുഗീസിന്റെയും നേതൃത്വത്തിൽ നടന്ന സന്ധ്യാനമസ്കാരത്തെ തുടർന്ന് പുതുപ്പള്ളിപള്ളി സഹവികാരി റവ. ഫാ.മർക്കോസ് ജോൺ പെരുന്നാൾ സന്ദേശം നൽകി. തുടർന്ന് പുതുപ്പള്ളി കവല ചുറ്റി നടത്തിയ ഭക്തി നിർഭരമായ റാസയ്ക്ക് വികാരിമാരോടൊപ്പം … Continue reading

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സമുദായം

മുഖ്യമന്ത്രിക്കും ഫിഷറീസ് വകുപ്പിനും എതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സമുദായം. വിഴിഞ്ഞം വിഷയത്തില്‍ ലത്തീന്‍സഭയെ അവഹേളിക്കാന്‍ ശ്രമം നടക്കുന്നു. മുഖ്യമന്ത്രി വാഗ്ദാനങ്ങള്‍ നല്‍കി തീരമേഖലയെ വഞ്ചിക്കുകയാണ്. സഭ വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല. അതേസമയം സിആര്‍ഇസഡ് നിയമം മൂലം മത്സ്യതൊഴിലാളികള്‍ക്ക് വീടും, വികസനപദ്ധതികള്‍ മൂലം തൊഴിലിടവും നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വ്യക്തമാക്കി.

മദ്യനിരോധം നടപ്പാക്കിയാല്‍ സര്‍ക്കാറിനെ നെഞ്ചിലേറ്റും –കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സകലനാശത്തിനും കാരണമായ മദ്യത്തിനെതിരെ ജനനന്മയെ കരുതി ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ മദ്യവിരുദ്ധ ഏകോപനസമിതി സംഘടിപ്പിച്ച ആഗോള ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. സര്‍ക്കാര്‍ ലക്ഷ്യം മദ്യനിരോധമാകണം. നിയമനിര്‍മാണത്തിലൂടെ മദ്യനിരോധം നടപ്പാക്കിയാല്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാറിനെ കേരളസമൂഹം എക്കാലവും നെഞ്ചിലേറ്റും. മദ്യശാലകള്‍ക്കെതിരെ … Continue reading

മകളുടെ വിവാഹ നിശ്ചയദിനത്തിൽ മംഗല്യസഹായം; മാതൃകയായി കര്‍ഷക കുടുംബം

പുത്തൂര്‍: മകളുടെ വിവാഹ നിശ്ചയദിനത്തിൽ അഞ്ചു നിര്‍ധനയുവതികള്‍ക്ക് മംഗല്യസഹായം നല്‍കി മാതാപിതാക്കള്‍ സമൂഹത്തിന് അനുകരണീയ മാതൃകയായി. പവിത്രേശ്വരം തടത്തില്‍മുക്ക് സണ്‍മൂണ്‍ ഹൗസില്‍ മത്തായി (മാമച്ചന്‍) -സാലി ദമ്പതിമാരാണ് മകള്‍ മിമ്മിയുടെ വിവാഹ നിശ്ചയദിനത്തിൽ നാലരലക്ഷം രൂപ വിവാഹസഹായം ചെയ്ത് കാരുണ്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും അമൃതസ്വരൂപികളായത്. മാധവശ്ശേരി സെന്റ് തേവോദോറോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചായിരുന്നു മാമച്ചന്റെ മകള്‍ മിമ്മിയുടെ … Continue reading

ക്രൈസ്തവര്‍ സേവനങ്ങള്‍ കൊണ്ട്് വ്യത്യസ്തനാകണം- മാര്‍ പൗവത്തില്‍

ചങ്ങനാശ്ശേരി: വിശ്വാസത്തിന്റെയും പഠനത്തിന്റെയും ഫലമാണ് സേവനമെന്നും ക്രൈസ്തവന്‍ തന്റെ പ്രവൃത്തികളില്‍ വ്യത്യസ്തനാകണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപതാ കെ. സി. എസ്. എല്‍. പ്രവര്‍ത്തനവര്‍ഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളുകള്‍ ഭൗതികവിഷയങ്ങളിലെ മികവിനായി മത്സരിക്കുന്ന ഈ കാലത്ത് വിശ്വാസത്തില്‍ ഉറച്ചു നിന്ന് ആത്മധൈര്യത്തോടെ സേവനം ചെയ്യാന്‍ കെ. സി. എസ്.എല്‍. … Continue reading

മാര്‍ ഇവാനിയോസിന്റെ വിശുദ്ധ നാമകരണ നടപടികള്‍ തുടങ്ങി

കബറിടം തുറന്ന് പരിശോധിച്ചു തിരുവനന്തപുരം: ആറു പതിറ്റാണ്ട് മുമ്പ് കാലംചെയ്ത ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ കബറിടം തുറന്ന് പരിശോധിച്ചു. വിശുദ്ധ നാമകരണനടപടികളുടെ ഭാഗമായാണ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലൂമ്മീസ് കാതോലിക്കാബാവയുടെ നേതൃത്വത്തിലുള്ള സംഘം പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ വളപ്പിലെ കബറിടം പരിശോധിച്ചത്. അതിഭദ്രാസനതലത്തില്‍ വിവിധ കമ്മീഷനുകളുടെ നേതൃത്വത്തില്‍ നടത്തിയ നാമകരണ നടപടികളുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ് … Continue reading

പൊൻകുന്നം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി: ഒരു അത്ഭുത ദേവാലയം

0009

           ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു. മത്തായി:14:19-21                            ഏതാണ്ട് മുപ്പതോളം പാവപ്പെട്ട ഇടവക്കാർ മാത്രമുള്ള ചോർന്നൊലിക്കുന്ന ദേവാലയം … Continue reading

കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ ഇരട്ടകളുടെ അപൂര്‍വസംഗമം

കടുത്തുരുത്തി: കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥരും ഇരട്ട പുണ്യവാന്മാരുമായ വിശുദ്ധ ഗര്‍വാസീസിന്റെയും വിശുദ്ധ പ്രോത്താസീസിന്റെയും തിരുനാള്‍ ഇരട്ടകളുടെ അപൂര്‍വ സംഗമമായി. 573 ജോഡി ഇരട്ട സഹോദരങ്ങളാണ് തിരുനാളിനോടനുബന്ധിച്ചുനടന്ന സംഗമത്തില്‍ പങ്കെടുത്തത്. മറ്റു മതവിഭാഗങ്ങളില്‍പെട്ട ഇരട്ട ജോഡികളും അഞ്ച് സെറ്റ് മൂവര്‍ സംഘവും ഇരട്ടസംഗമത്തിലെ വേറിട്ട കാഴ്ചയായി. കല്ലറ നിവാസികളായ തെക്കേപോഴിയില്‍ ജെയിംസ്-ലിനു ദമ്പതിമാരുടെ മക്കളായ, … Continue reading

യുവജനങ്ങളുടെ കഴിവുകള്‍ രാജ്യനന്മക്കായി പ്രയോജനപ്പെടുത്തണം -മാര്‍ പെരുന്തോട്ടം

ചങ്ങനാശ്ശേരി: യുവദീപ്തി പ്രവര്‍ത്തകരായ യുവജനങ്ങള്‍ തങ്ങളുടെ അറിവും കഴിവുകളും രാജ്യനന്മക്കായി പ്രയോജനപ്പെടുത്തണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കുറുമ്പനാടം, തൃക്കൊടിത്താനം ഫൊറോനാ സമിതികളുടെ ആഭിമുഖ്യത്തില്‍ കുറുമ്പനാടം ഫൊറോനാ പള്ളിയില്‍ സംഘടിപ്പിച്ച ”എഫാത്ത-2014” യുവജനസംഗമം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. അതിരൂപതാ പ്രസിഡന്റ് ലിബിന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം ഫൊറോനാ വികാരി ഫാ.ചാക്കോ … Continue reading

വൈധവ്യം ജീവിതാന്ത്യമല്ല

ഇടുക്കിയില്‍ അടിമാലിക്കടുത്ത്‌ തോക്കുപാറ എന്ന ഗ്രാമത്തിലാണ്‌ ഞാന്‍ ജനിച്ചത്‌. അപ്പനും അമ്മച്ചിയും രണ്ടനുജന്മാരുമടങ്ങുന്ന ചെറിയ കുടുംബം. അപ്പനും അമ്മച്ചിയും കര്‍ഷകരായിരുന്നു. പ്രകൃതിക്ഷോഭങ്ങളെ എന്നും ഭയപ്പെട്ടിരുന്നതിനാല്‍ ദൈവഭയമുള്ളവരായാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌. കുഞ്ചിത്തണ്ണിയിലെ ജൂനിയര്‍ കോളജില്‍ ഞാന്‍ പഠനം കഴിഞ്ഞുനില്‍ക്കുന്ന സമയം. അന്നൊരു ശനിയാഴ്‌ചയായിരുന്നു, അടുത്തദിവസം പള്ളിയില്‍ പോകാനുള്ള വസ്‌ത്രങ്ങള്‍ തേച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ്‌ അപ്പന്‍ പുറത്തുപോയിട്ടു വരുന്നത്‌. … … Continue reading

ആഡംബരവും ആധുനിക മാധ്യമങ്ങളോടുള്ള ഭ്രമവും യുവതലമുറയില്‍ കൂടിവരുന്നു- മാര്‍ ജോസഫ് പവ്വത്തില്‍

ചങ്ങനാശ്ശേരി: ആഡംബരവും ആധുനിക മാധ്യമങ്ങളോടുള്ള ഭ്രമവും യുവതലമുറയില്‍ വര്‍ദ്ധിച്ചുവരുന്നുവെന്നും നിഷ്‌കളങ്കരായ കുട്ടികള്‍ വഴിതെറ്റിപ്പോകാന്‍ ഇത് ഇടയാക്കുമെന്നും മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. തൃക്കൊടിത്താനം ഫൊറോനാ പിതൃവേദി-മാതൃജ്യോതിസ് സംഘടിപ്പിച്ച കുടുംബ വിശുദ്ധീകരണവാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൊറോനാ വികാരി ഫാ. ചാക്കോ പുതിയപറമ്പില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അതിരൂപതാ ഡയറക്ടര്‍ ഫാ. എബി ചങ്ങങ്കരി, മതബോധന ഡയറക്ടര്‍ … Continue reading

വിദ്യാർത്ഥികളുടെ നേട്ടങ്ങൾ സമൂഹത്തിന് സമർപ്പിക്കണം: ഡോ.ജോസഫ് മാർത്തോമ്മാ

marthoma logo

വിദ്യാർത്ഥികളുടെ നേട്ടങ്ങൾ സമൂഹത്തിന് സമർപ്പിക്കണം: ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്താ

കാലംചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ജന്മശതാബ്ദിയാഘോഷം 12ന്

കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ നൂറാം ജന്മദിനാ അനുസ്മരണം വ്യാഴാഴ്ച നടക്കും. കണ്ടനാട് ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് സെന്റ് ജോര്‍ജ് അരമന കത്തീഡ്രലില്‍ എട്ട് മണിക്ക് അഞ്ചിന്മേല്‍ കുര്‍ബാന, 9.30ന് അനുസ്മരണ സമ്മേളനം, 10.30ന് സ്‌നേഹവിരുന്ന് എന്നിവ ഉണ്ടാകും. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് … Continue reading

Malankara Orthodox Church welcomes dialogue with Syriac Orthodox Church of Antioch

logo2

India/Kerala/Kottayam: Catholicos Baselios Martoma Paulose II – Primate of the Indian Orthodox Church has welcomed the statement of Patriarch Ignatius Aphrem II of – Primate of the Syriac Orthodox Church of Antioch and All East for dialogue to end the … Continue reading